കാസര്‍കോട് (www.evisionnews.co): നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അലുംനി അസോസിയേഷന്‍ കോളജ് കാസര്‍കോട് അല്‍റാസി സയന്‍സ് കോളജുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തി. മാനേജര്‍ ഇ. അബൂബക്കര്‍ ഹാജിയെ പരിശോധിച്ച് ചെങ്കള പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രക്തദാനത്തെ കുറിച്ചുള്ള ഗുണങ്ങളും മറ്റു ആരോഗ്യപരമായിട്ടുള്ള ചര്‍ച്ചകള്‍ക്കും ഡോ. ഷമീമ നേതൃത്വം കൊടുത്തു.
പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം, മക്കര്‍, അല്‍ റാസി പ്രിന്‍സിപ്പല്‍ ഇബ്രാഹിം പള്ളങ്കോട്, പി.ബി.എം സ്‌കുള്‍ അലുംനി അസോസിയേഷന്‍ പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, അല്‍റാസി മാനേജിംഗ് ഡയറക്ടര്‍മാരായ റഫീഖ് വിദ്യാനഗര്‍, ബി.എ അനീസ്, രമ, മുഷ്‌റിഫ, ഹമീദ്, ഷഫീഖ്, നിസാമുദ്ധീന്‍, ആശിഖ് സംസാരിച്ചു. ക്യാമ്പ് തസീല മേനങ്കോട്, ആയിഷത്ത് നശ്വവാന നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ രക്തനിര്‍ണ്ണയം, ഹിമോഗ്ലോബിന്‍ എസ്റ്റിമേഷന്‍, ബ്ലഡ് പ്രഷര്‍, ഷുഗര്‍ എന്നിവ പരിശോധിച്ചു.
Post a Comment
0 Comments