തൃക്കരിപ്പൂര്‍ (www.evisionnews.co): ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു. ബീരിച്ചേരിയിലെ എം. അബ്ദുറഹ്മാനാ (65) ണ് മരിച്ചത്. ഇന്നലെ രാവിലെ ബീരിച്ചേരി ഹുദാ പള്ളിക്ക് സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
ഏറെക്കാലം ഖത്തര്‍ കെ.എം.സി.സി ഭാരവാഹിയായിരുന്നു. തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി ജനറല്‍ സെക്രട്ടറി, മുനവ്വിര്‍ അറബി കോളേജ് കമ്മിറ്റിഅംഗം, തൃക്കരിപ്പൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലമീന്‍ ഖജാഞ്ചി, ബീരിച്ചേരി ഗവ: എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്, മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: റാബിയ. മക്കള്‍: മുനവ്വിര്‍, മന്‍സൂര്‍, മര്‍സൂഖ് (മൂവരും ദോഹ ഖത്തര്‍), മറിയംബി, മാജിദ, മുനീറ. മരുമക്കള്‍: നാസര്‍ (ദുബൈ), നൗഷാദ് (ബിസിനസ് എറണാകുളം), ഷഹാന, തസ്‌നി, പരേതനായ ഫൈസല്‍ വടക്കുമ്പാട്. സഹോദരങ്ങള്‍: മൊയ്തീന്‍, നബീസ.
Post a Comment
0 Comments