കാസര്‍കോട് (www.evisionnews.co): പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തും കൃപേഷും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം നടത്തിയ യു.ഡി.എഫ് ജില്ലാ നേതാക്കള്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹാജരായി നേരിട്ട് വിശദീരണം നല്‍കും. ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ പെരിയ എന്നിവരാണ് കോടതിയില്‍ ഹാജരാവുക.
അഭിഭാഷകര്‍ക്കൊപ്പം ഹൈക്കോടതിയില്‍ ഹാജരായി തങ്ങളുടെ വിശദീകരണം നല്‍കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. സംസ്ഥാന തലത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യക്കോസും ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകുന്നുണ്ട്. ഒരാഴ്ച മുമ്പെങ്കിലും നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ഹര്‍ത്താല്‍ നടത്താവൂ എന്ന് ഹൈക്കോടതി ഒരുമാസം മുമ്പ് ഉത്തരവിട്ടിരുന്നു. ഈഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി.
Post a Comment
0 Comments