Type Here to Get Search Results !

Bottom Ad

'പോലീസ് ഭീഷണിപ്പെടുത്തി' കോടതിയില്‍ കുറ്റം നിഷേധിച്ച് പീതാംബരന്‍


കാസര്‍കോട്: (www.evisionnews.co) പെരിയ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ എ. പീതാംബരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പീതാംബരന്‍ കുറ്റം നിഷേധിച്ചത്. പ്രതികളായ പീതാംബരനെയും സജിയെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

കാഞ്ഞക്കാട് ഹൊസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന പീതാംബരനെയും സജി. സി. ജോര്‍ജിനെയും ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനായി കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ കോടതിയില്‍ പീതാംബരന്‍ കൊല കുറ്റം നിഷേധിക്കുകയായിരുന്നു. കസ്റ്റഡിയിലിരിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് പീതാംബരന്‍ കോടതിയില്‍ പറഞ്ഞത്. 




Post a Comment

0 Comments

Top Post Ad

Below Post Ad