കാസര്‍കോട് (www.evisionnews.co): പാചകവാതകം നേരിട്ടെത്തിക്കുന്നത് മുന്നറിയിപ്പില്ലാതെ നിര്‍ത്തിവെച്ച കമ്പനി ഉപഭോക്താവിന് 10,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് കാസര്‍കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു. കാസര്‍കോട് തളങ്കരയിലെ കെ.ടി. ഉദയന് 10,000 രൂപ പലിശ സഹിതം നല്‍കാനാണ് വിധി. കാസര്‍കോട് മാരുതി ഏജന്‍സി പ്രൊപ്രൈറ്റര്‍ കെ. ബാബുജി ഭട്ട്, മുംബൈയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ ഓഫീസര്‍ ഇന്‍ചാര്‍ജ് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഉദയന്‍ ഉപഭോക്തൃ ഫോറത്തില്‍ ഹരജി നല്‍കിയിരുന്നത്.
ഉദയന്റെ കുടുംബത്തിന് മുമ്പ് പാചകവാതകം നേരിട്ടെത്തിച്ചുകൊടുത്തിരുന്നു. പിന്നീട് മുന്നറിയിപ്പില്ലാതെ പാചകവാതക വിതരണം നിര്‍ത്തി വെച്ചു. ഇതോടെ ഉദയന്‍ അന്വേഷിച്ചപ്പോള്‍ കാസര്‍കോട്ടെ ഏജന്‍സി ഓഫീസിലേക്ക് എത്തിക്കുന്ന പാചകവാതകം അവിടെ പോയി വാങ്ങണമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ നിര്‍ദ്ദേശം.
Post a Comment
0 Comments