കാസര്‍കോട് (www.evisionnews.co): ഉളിയത്തടുക്ക സ്വദേശിയെ വീട്ടിനകത്ത് മുറിവേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഉളിയത്തടുക്ക നാഷണല്‍ നഗര്‍ റസീന മന്‍സില്‍ പരേതനായ അബ്ദുല്‍ റഹ്മാന്‍- ആയിഷ ദമ്പതികളുടെ മകന്‍ കെ.എം മുഹമ്മദ് റഫീഖി (52)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി.
റഫീഖിന്റെ സഹോദരി സുലൈഖയുടെ ഭര്‍ത്താവ് അബ്ദുല്ല ഗള്‍ഫിലേക്ക് പോകുന്നതിനാല്‍ വീട്ടുകാര്‍ അബ്ദുല്ലയുടെ പട്‌ളത്തെ വീട്ടിലായിരുന്നു. അബ്ദുല്ലയെ യാത്രയയക്കാന്‍ തിങ്കളാഴ്ച രാത്രി മംഗളൂരു എയര്‍ പോര്‍ട്ടിലേക്ക് പോയി മടങ്ങിയെത്തി ഭക്ഷണം കഴിച്ചശേഷം സുഹൃത്ത് വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.
രക്തം വാര്‍ന്നനിലയിലായിരുന്നു റഫീഖ്. കഴുത്തില്‍ അടിയേറ്റ പാടും കണ്ടെത്തി. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സഹോദരി ഭര്‍ത്താവ് ഉദുമ പടിഞ്ഞാറിലെ മൂസ തെക്കേപുറം കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: റഫീന, റംസീന, റസീന. മരുമക്കള്‍: മുനീര്‍ ചട്ടഞ്ചാല്‍, ജാഫര്‍ നാഷണല്‍ നഗര്‍. സഹോദരങ്ങള്‍: ബഷീര്‍ (ദുബൈ), സുഹറ, പരേതയായ സുലൈഖ. നാഷണല്‍ നഗര്‍ ഖിളര്‍ ജുമാ മസ്ജിദ് ജോയിന്റ് സെക്രട്ടറിയാണ് മരിച്ച റഫീഖ്.
Post a Comment
0 Comments