കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ടകൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരത്തിന് എംഎസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി സ്വീകരിച്ചുവരുന്നതെന്നും നീതിക്കായുള്ള പോരാട്ടത്തില്‍ എംഎസ്എഫ് അവസാനം വരെ കൂടെ ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ, ഭരാവാഹികളായ ഇര്‍ഷാദ് മൊഗ്രാല്‍, ഖാദര്‍ ആലൂര്‍, സാദിഖുല്‍ അമീന്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, മിന്‍ഹാജ് ബേക്കല്‍, സവാദ് മൊഗര്‍, ഇര്‍ഫാന്‍ കുന്നില്‍, അറഫാത്ത് കൊവ്വല്‍, കബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments