കുമ്പള (www.evisionnews.co): നാലംഗ സംഘം മരവ്യാപാരിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. പേരാല്‍ നീരോളിയിലെ മുഹമ്മദിനാ (48)ണ് മര്‍ദനമേറ്റത്. പരിക്കേറ്റ മുഹമ്മദിനെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. മരം ആവശ്യപ്പെട്ട് വീട്ടിലെത്തിയ സംഘം കൂട്ടിക്കൊണ്ടുപോവുകയും മരക്കഷ്ണം കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ബഹളം വെച്ചപ്പോള്‍ വായില്‍ തുണി തിരുകി മര്‍ദിക്കുകയും ഒരുലക്ഷം രൂപ തന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
Post a Comment
0 Comments