കാസര്‍കോട് (www.evisionnews.co): അഞ്ചാം തരം വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയെ കോടതി 13വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പടന്നക്കാട് മുഖാരിക്കുണ്ട് ചിറമ്മലിലെ സി.എച്ച് അഷ്ബാക്കിനെ (24)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക തടവ് അനുഭവിക്കാനും കോടതി നിര്‍ദേശിച്ചു. 2014 ആഗസ്ത് നാലിന് ഉച്ചക്ക് ഒരുമണിക്ക് ഭക്ഷണം കഴിച്ച് വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
Post a Comment
0 Comments