ബേക്കല്‍ (www.evisionnews.co): പുതുവത്സര ദിനാഘോഷത്തിന്റെ ഭാഗമായി റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ എ.എസ്.ഐക്ക് വെട്ടേറ്റ് ഗുരുതരം. ബേക്കല്‍ സ്റ്റേഷനിലെ എ.എസ്.ഐ കരിവെള്ളൂരിലെ ജയരാജനാ (50) ണ് വെട്ടേറ്റത്. തലയ്ക്കും പുറത്തും ഗുരുതരമായി പരിക്കേറ്റ ജയരാജിനെ മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയുടെ എല്ലിന് പൊട്ടലുള്ളതിനാല്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കും. അക്രമികള്‍ പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. കൂടെയുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവര്‍ക്കും പരിക്കുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ എ.എസ്.ഐയും എ.ആര്‍ ക്യമ്പിലെ സനീഷ് എന്ന പോലീസുകാരനും ജീപ്പ് ഡ്രൈവറും പട്രോളിംഗ് നടത്തുന്നതിനിടെ കളനാട് ജംഗ്ഷനിലാണ് സംഭവം. എട്ടംഗ സംഘം റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് പുതുവത്സര ദിനത്തില്‍ നൃത്തം ചെയ്യുന്നത് കണ്ട് ഇവരെ റോഡരികിലേക്ക്് മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് അക്രമം നടന്നത്. കളനാടിന് പുറത്തുള്ളവരാണ് അക്രമികളെന്നാണ് സൂചന. വിവരമറിഞ്ഞ് ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാറും സംഘവും എത്തുമ്പോള്‍ ചോരയില്‍ കുളിച്ച് എഎസ്‌ഐ റോഡില്‍ വീണ് കിടക്കുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചങ്കെിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ജീപ്പ് ഡ്രൈവറുടെ പരാതിയില്‍ വധശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ബേക്കലിലെത്തി.

Post a Comment
0 Comments