കാസര്‍കോട് (www.evisionnews.co): അണങ്കൂരില്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. ഗാര്‍ഹികോപകരണങ്ങളും ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും കത്തിനശിച്ചു. അണങ്കൂര്‍ മെഹബൂബ് റോഡിലെ ഗ്രീന്‍ പാര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയത്തിനാണ് തീപിടുത്തുമുണ്ടായത്. ചൊവ്വാഴ്ച അര്‍ധരാത്രി 12.30 മണിയോടെയാണ് സംഭവം. ഫ്‌ളാറ്റിന്റെ താഴ് ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് തീ അണച്ചത്.
ഫ്‌ളാറ്റിന്റെ ഗ്രൗണ്ട് ഫ്്‌ളോറിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ആറു ബൈക്കുകളും രണ്ടു കാറുകളും പൂര്‍ണമായും അഗ്നിക്കിരയായ നിലയിലാണ്. മുറികളിലെ ഫ്രഡ്ജ്, എസി, ഫര്‍ണിച്ചറുകള്‍ തുടങ്ങി ഗാര്‍ഹിക ഉപകരണങ്ങള്‍ ഭാഗികമായും അഗ്നിക്കിരയായ നിലയിലാണ്. അടുക്കള ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി ഫ്‌ളാറ്റ് വാസികള്‍ പറയുന്നു.
മുറികളിലേക്ക് തീ പടര്‍ന്നതോടെ റൂമിലുണ്ടായിരുന്നവര്‍ പുറത്തേക്ക്
ഓടിരക്ഷപ്പെടുകയായിരുന്നു. പുക ശ്വസിച്ചത് മൂലമുള്ള അസ്വസ്ഥതയെ
തുടര്‍ന്ന് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈദ്യുതി സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നതെന്നാണ് വിവരം.
ഫ്‌ളാറ്റിന്റെ ഗ്രൗണ്ട് ഫ്്‌ളോറിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ആറു ബൈക്കുകളും രണ്ടു കാറുകളും പൂര്‍ണമായും അഗ്നിക്കിരയായ നിലയിലാണ്. മുറികളിലെ ഫ്രഡ്ജ്, എസി, ഫര്‍ണിച്ചറുകള്‍ തുടങ്ങി ഗാര്‍ഹിക ഉപകരണങ്ങള്‍ ഭാഗികമായും അഗ്നിക്കിരയായ നിലയിലാണ്. അടുക്കള ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി ഫ്‌ളാറ്റ് വാസികള്‍ പറയുന്നു.
മുറികളിലേക്ക് തീ പടര്‍ന്നതോടെ റൂമിലുണ്ടായിരുന്നവര്‍ പുറത്തേക്ക്ഓടിരക്ഷപ്പെടുകയായിരുന്നു. പുക ശ്വസിച്ചത് മൂലമുള്ള അസ്വസ്ഥതയെ
തുടര്‍ന്ന് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈദ്യുതി സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നതെന്നാണ് വിവരം.

Post a Comment
0 Comments