കാഞ്ഞങ്ങാട് (www.evisionnews.co): പള്ളിക്കര ചേറ്റുകുണ്ടില്‍ വനിതാ മതിലിന് നേരെയുണ്ടായ ബി.ജെ.പി അക്രമത്തെ തുടര്‍ന്ന് തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. എം.എസ്.പി കമാന്റന്റ് യു. അബ്ദുല്‍ കരീം ഒരു റൗണ്ടും കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ സുധാകരന്‍ മൂന്നു റൗണ്ടുമാണ് വെടിവെച്ചത്. പാളത്തിന് പടിഞ്ഞാറ് വശത്തുള്ള നെല്‍പാടത്തിനും കുറ്റിക്കാടിനുമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തീയിട്ടത്. തീയും പൊടിപടലവും കാരണം പോലീസിന് കൃത്യമായ നടപടി സ്വീകരിക്കാന്‍ സാധിച്ചില്ല. പരസ്പരം കല്ലേറും അക്രമവും നടന്നു. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. വനിതാ മതിലിനെത്തിയ സ്ത്രീകളെ പോലീസും സി.പി.എം പ്രവര്‍ത്തകരും ഇടപെട്ടാണ് സ്ഥലത്തു നിന്നും മാറ്റിയത്. കെ.എസ്.ടി.പി റോഡില്‍ അക്രമത്തെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

Post a Comment
0 Comments