ചെന്നൈ (www.evisionnews.co): കേരള- തമിഴ്നാട് സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപക പ്രതിഷേധം. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടെയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തില്‍ മോദിക്കെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നത്. തമിഴ്നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയാണ് മോദിക്കെതിരെ പ്രതിഷേധമുയരുന്നത്.
സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന തമിഴ് ജനതയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
ഗജ ചുഴലിക്കാറ്റില്‍ മൂന്നു ലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടമായിരുന്നു. എന്നാല്‍ ഇതുവരെയും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് സഹായമുണ്ടായില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. കൂടാതെ കാവേരി ജലതര്‍ക്കത്തില്‍ കേന്ദ്രം കര്‍ണാടകക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നും തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ 13 പേര്‍ പൊലീസിന്റെ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചുവെന്നുമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്.
Post a Comment
0 Comments