(www.evisionnews.co) മുന്‍ ഡിജിപി സെന്‍കുമാര്‍ ബി.ജെ.പി അംഗമല്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരാണയന് പത്മഭൂഷണ്‍ ലഭിച്ചതിനെ വിമര്‍ശിച്ച് സെന്‍കുമാര്‍ രംഗത്തു വന്നിരുന്നു. ഇതിനെതിരെ അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത് വന്നത്.
വിവാദം ഉണ്ടാക്കുന്നത് മലയാളിയുടെ ഡിഎന്‍എയുടെ പ്രശ്നമാണ്. ഈ പുരസ്‌കാരം ആഘോഷിക്കുകയാണ് വേണ്ടത്. നമ്പി നാരാണയന്റെ പത്മഭൂഷണ്‍ ബഹുമതി മലയാളിക്ക് ലഭിച്ച അംഗീകരമാണ്. അഭിപ്രായം പറയാന്‍ സെന്‍കുമാറിനും അവകാശമുണ്ട്. എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന സര്‍വേ ഫലം അല്‍ഫോന്‍സ് കണ്ണന്താനം തള്ളികളഞ്ഞു. സര്‍വേ ഫലം കാര്യമാക്കുന്നില്ല തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച രീതിയില്‍ ജയിച്ച് അധികാരം നേടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നേരത്തെ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്ത് വന്നിരുന്നു. അവാര്‍ഡ് നല്‍കിയവര്‍ ഇത് വിശദീകരിക്കണം. ചാരക്കേസ് സുപ്രീം കോടതി നിയോഗിച്ച സമിതി പരിഗണിക്കുകയാണ്. ഈഘട്ടത്തില്‍ എന്തിനാണ് അംഗീകാരം. പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണ്‍. അടുത്ത വര്‍ഷം ഇത്തവണ വിട്ടുപോയ ഗോവിന്ദചാമിക്കും മറിയം റഷിദയ്ക്കും പത്മവിഭൂഷണ്‍ നല്‍കണമെന്നും സെന്‍കുമാര്‍ പരിഹസിച്ചു.
Post a Comment
0 Comments