കാസര്‍കോട് (www.evisionnews.co): കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസര്‍ക്ക് മര്‍ദനം. കുമ്പള വില്ലേജ് ഓഫീസര്‍ കൊല്ലം സ്വദേശി ആര്‍ ബിജു (44)വിനെയാണ് മര്‍ദിച്ചത്. കുമ്പള വെല്‍ഫെയര്‍ സ്‌കൂളിന് മുന്നില്‍ റോഡരികിലെ സര്‍ക്കാര്‍ സ്ഥലം കയ്യേറി ഷെഡ് നിര്‍മിച്ചത് ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസറെയാണ് അക്രമിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് വില്ലേജ് ഓഫീസറെ രക്ഷപ്പെടുത്തിയത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ. കൃഷ്ണമൂര്‍ത്തിയും ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും മര്‍ദിച്ചതിനും കുമ്പള പൊലീസ് അന്വേഷിക്കുന്നു.

Post a Comment
0 Comments