കാസര്‍കോട് (www.evisionnews.co): ഹിന്ദുസമാജോത്സവം കഴിഞ്ഞ് മടങ്ങവെ മധൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി അതിക്രമങ്ങള്‍ അഴിച്ചുവിട്ട സംഭവം ആസൂത്രിതമായ വര്‍ഗ്ഗീയ കലാപ ശ്രമമാണെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കാസര്‍കോട് മണ്ഡലം മുസ്്‌ലിം ലീഗ് ഭാരവാഹികളുടെയും മുനിസിപ്പല്‍ പഞ്ചായത്ത് പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു.
യാതൊരുവിധ പ്രകോപനവുമില്ലാതെ മുദ്രാവാക്യത്തിലും പ്രകടനത്തിലും ഇതര സമുദായത്തെ ആക്ഷേപിച്ചും വെല്ലുവിളിച്ചും കണ്ണില്‍ കണ്ടവരെ അക്രമിച്ചും വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തും നടത്തിയ അഴിഞ്ഞാട്ടം അപലപനീയമാണ്. ഹിന്ദു സമുദായത്തിന്റെ പേരില്‍ നടത്തിയ സമ്മേളത്തില്‍ പോലും കടന്നുകൂടിയ സംഘ്പരിവാര്‍ സംഘടന നടത്തിയ തേര്‍വാഴ്ച ആശങ്കാജനകമാണ്. ക്രിമിനലുകളുടെ അഴിഞ്ഞാട്ടം തടയുന്നതിന് പകരം കാഴ്ചക്കാരായി നിന്ന പൊലീസ് സംഘ്പരിവാറുകള്‍ക്ക് സൗകര്യമൊരുക്കാനാണ് ശ്രമിച്ചത്.
ഇരകള്‍ക്ക് സുരക്ഷ നല്‍കുന്നതിന് പകരം പൊലീസുകാര്‍ തന്നെ അസഭ്യം പറഞ്ഞും മര്‍ദിച്ചും അതിക്രമം കാട്ടിയത് അനീതിയാണ്. അക്രമകാരികളായ സംഘ്പരിവാര്‍ സംഘടന പ്രവര്‍ത്തകരെ തടയുന്നതിന് പകരം ഇരകളെ അക്രമിച്ച് പൊലീസും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി. എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതവും പറഞ്ഞു. സി.ടി അഹമ്മദലി, എ. അബ്ദുല്‍ റഹിമാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുല്ല, പി.എം മുനീര്‍ ഹാജി, സി.ബി. അബ്ദുള്ള ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി പട്ട്‌ള, ഇ. അബൂബക്കര്‍ ഹാജി, അഡ്വ: വി.എം മുനീര്‍, ഹമീദ് ബെദിര, ബി.കെ അബ്ദുസമദ്, പി.ഡി റഹ്മാന്‍, കെ.ബി കുഞ്ഞാമു, കെ.എ അബ്ദുല്ലക്കുഞ്ഞി, ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മുഹമ്മദ് പഠാങ്ങ് സംബന്ധിച്ചു.

Post a Comment
0 Comments