മഞ്ചേശ്വരം (www.evisionnews.co): വോര്‍ക്കാടിയില്‍ ബൈക്കിടിച്ച് കാല്‍നടക്കാരന്‍ മരിച്ചു. വൊര്‍ക്കാടി ബജലകാര്യ നടുവയലിലെ മാര്‍ഷല്‍ ലോബോ എന്ന മാച്ചം (63)ആണ് മരിച്ചത്. വോര്‍ക്കാടിയില്‍ ഞായറാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. വോര്‍ക്കാടി ചര്‍ച്ചിന് സമീപം റോഡരികിലൂടെ നടന്നുപോകുന്നതിനിടെയായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ മാര്‍ഷലിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ഏറെക്കാലമായി വോര്‍ക്കാടി ചര്‍ച്ചില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ. ഡുജപൈന്‍ ഡിസൂസ. മക്കള്‍: പ്രവീണ്‍നവീന്‍, സന്തോഷ്, പീറ്റര്‍, സാലറ്റ്.

Post a Comment
0 Comments