കാസര്‍കോട് (www.evisionnews.co): കൂട്ടുകാരോടൊത്ത് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ 18 കാരന്‍ മുങ്ങിമരിച്ചു. ബെളിഞ്ച ശാന്തിമൂലയിലാണ് സംഭവം. ചന്ദ്രശേഖര റായ്-ശാരദ ദമ്പതികളുടെ മകന്‍ ശ്രവണാണ് മരിച്ചത്. ചാക്കുകൊണ്ട് നിര്‍മ്മിച്ച സമീപത്തെ അണക്കെട്ടില്‍ ഞായറാഴ്ച്ച രാവിലെ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. നീന്തല്‍ വശമില്ലാതിരുന്ന ശ്രവണ്‍ മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരങ്ങള്‍; ശരത്ത്, ശരണ്‍.

Post a Comment
0 Comments