കാസര്‍കോട് (www.evisionnews.co): എസ്.വൈ.എസ്- എസ്.കെ.എസ്.എസ്.എഫ് ആലൂര്‍ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലൂര്‍ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററില്‍ മാസംതോറും നടന്നുവരുന്ന മജ്‌ലിസുന്നൂര്‍ ഇന്ന് രാത്രി മഗ്രിബ് നിസ്‌കാര ശേഷം നടക്കും. സയ്യിദ് നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി അല്‍ ഖാദിരി നേതൃത്വം നല്‍കും. വൈകിട്ട് നാലുമണി മുതല്‍ ആലൂര്‍ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററില്‍ പൊതു ജനങ്ങള്‍ക്ക് തങ്ങളെ നേരില്‍ കാണാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
Post a Comment
0 Comments