കാസര്‍കോട് (www.evisionnews.co): ബോട്ടില്‍നിന്നും കടലില്‍ തെറിച്ചുവീണ് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു. ചെറുവത്തൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തിരുവനന്തപുരം പൂന്തൂറ സ്വദേശി ജോണ്‍ (23) ആണ് മരിച്ചത്. കൊച്ചിയില്‍ നിന്നും കര്‍ണാടക വഴി ഗോവ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിനിറങ്ങിയ സംഘം ബോട്ടില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ യുവാവ് തെറിച്ചുകടലില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി ബോട്ടില്‍ കയറ്റിയെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബോട്ടില്‍ 11മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ തൃക്കരിപ്പൂര്‍ അഴിത്തല കോസ്റ്റല്‍ എസ്.ഐ കെ. സുരേശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം കരക്കെത്തിച്ച് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.

Post a Comment
0 Comments