Type Here to Get Search Results !

Bottom Ad

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

Image result for rahul easwar

പാലക്കാട് (www.evisionnews.co): രാഹുല്‍ ഈശ്വറിനെ പാലക്കാട് പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് റെസ്റ്റ് ഹൗസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം റാന്നി കോടതി രാഹുലിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. കൂടാതെ അറസ്റ്റിന് ഉത്തരവിടുകയും ചെയ്തിരുന്നു. പമ്പ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പോലിസുകാരെ തടഞ്ഞുവെന്ന കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് ജാമ്യം റദ്ദാക്കിയത്. രണ്ടു മാസം എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യ വ്യവസ്ഥ. കഴിഞ്ഞ ശനിയാഴ്ച ഒപ്പിടാന്‍ രാഹുല്‍ ഈശ്വര്‍ എത്തിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad