Type Here to Get Search Results !

Bottom Ad

കര്‍ണാടക സ്വദേശിനിയുടെ കൊല: കാമുകന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതം

കാസര്‍കോട് (www.evisionnews.co): വിദ്യാനഗര്‍ ചാല റോഡിലെ ഒറ്റമുറി വാടക ക്വാര്‍ട്ടേഴ്‌സി താമസിച്ചിരുന്ന കര്‍ണാടക സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതം. ഗദക്ക് അണ്ടൂര്‍ ബണ്ടൂര്‍ സ്വദേശിനി സരസു (32)വിനെയാണ് തലക്ക് മുറിവേറ്റ് മരിച്ചനിലയില്‍ ഇന്നലെ രാവിലെ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടായിരുന്നു. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. കൊലയുമായി ബന്ധപ്പെട്ട് ഒപ്പംതാമസിച്ചിരുന്ന കര്‍ണാടക ഹുബ്ലി സ്വദേശി ചന്ദ്രുവിനെയാണ് പൊലീസ് അന്വേഷിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പൊലീസ് സര്‍ജന്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കാസര്‍കോട് സി.ഐ വി.വി മനോജിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad