Type Here to Get Search Results !

Bottom Ad

ഉദുമ മണ്ഡലം അബുദാബി കെ.എം.സി.സി ക്രിക്കറ്റ് കാര്‍ണിവല്‍: ഗ്രീന്‍സ്റ്റാര്‍ കോട്ടിക്കുളം ജേതാക്കള്‍


അബുദാബി (www.evisionnews.co): അബുദാബി കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റുടെ ഒരു വര്‍ഷത്തെ വിവിധങ്ങളായ കലാ-കായിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് അബുദാബി കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് പൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘടനം ചെയ്തു. മത്സരത്തില്‍ യു.എ.ഇലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ടീമുകള്‍ പങ്കെടുത്തു. സമാപന പരിപാടിയില്‍ മുതിര്‍ന്ന കെഎംസിസി നേതാവ് പികെ അഹമ്മദ് ബല്ലാകടപ്പുറം ഉദ്ഘടനം ചെയ്തു. 

ഫൈനലില്‍ കെ.എം.സി.സി ഉദുമ പഞ്ചായത്തിനെ പരാജപ്പെടുത്തി കോട്ടിക്കുളം ഗ്രീന്‍ സ്റ്റാര്‍ ജേതാക്കളായി. വിശിഷ്ടാതിഥിയായി എത്തിയ മുഹമ്മദ് അല്‍മന്‍സൂരി ട്രോഫികള്‍ സമ്മാനിച്ചു. സമാപന പരിപാടിയില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ കോട്ടിക്കുളം അധ്യക്ഷത വഹിച്ചു. 

അബുദാബി കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ 
 പൊവ്വല്‍, ജനറല്‍ സെക്‌റട്ടറി ഹനീഫ പടിഞ്ഞാര്‍മൂല, ഇസ്മായില്‍ ഉദിനൂര്‍, അനീസ് മാങ്ങാട്, ഷാഫി സിയാറത്തുങ്കര, സത്താര്‍ കുന്നുങ്കൈ , മുജീബ് മൊഗ്രാല്‍ , ഹനീഫ ചള്ളങ്കയം, ഉമ്പു ഹാജി, ഉദുമ മണ്ഡലം പ്രസിഡണ്ട് ആലൂര്‍ സലാം മാങ്ങാട് , ശമീം ബേക്കല്‍ ,കെ .പി സിദ്ദിഖ് കൊറ്റുമ്പ ,അലി കെഎച്ച് , മന്‍സൂര്‍ പൊവ്വല്‍ , ഷഫീക്ക് കോട്ടിക്കുളം, റിയാസ് കാഞ്ഞങ്ങാട്, മുഹമ്മദ് ആലംപാടി, ഷാഫി നാട്ടക്കല്‍, ഹനീഫ മാങ്ങാട്, ശിഹാബ് പൂച്ചക്കാട് സംബന്ധിച്ചു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad