
(www.evisionnews.co) ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 287 റണ്‍സ് വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 13 റണ്‍സെടുക്കുമ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. മത്സരത്തിലെ നാലാമത്തെ പന്തില്‍ സ്‌കോര്‍ ബോര്‍ഡ് ചലിക്കും മുന്നേ തന്നെ രാഹുല്‍ സ്റ്റാര്‍ക്കിന്റെ പിന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ടീം സ്‌കോര്‍ 13ല്‍ എത്തി നില്‍ക്കെ നാല് റണ്‍സുമായി പൂജാരയും മടങ്ങി. ഇതോടെ ഓസ്‌ട്രേലിയ തികഞ്ഞ വിജയപ്രതീക്ഷയിലായി.
രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ പോരാട്ടം 243 റണ്‍സിന് അവസാനിച്ചതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം നിര്‍ണ്ണയിക്കപ്പെട്ടത്. പെര്‍ത്തിലെ പേസ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ സമാന്യം വലിയ വിജയലക്ഷ്യം ഇന്ത്യ മറികടക്കണമെങ്കില്‍ ഇനി അത്ഭുതം നടക്കണം.
പരമ്പരയിലെ ആദ്യ അര്‍ധസെഞ്ചുറി കണ്ടെത്തിയ ഉഥ്മാന്‍ ഖ്വജ (72) ക്യാപ്റ്റന്‍ ടിം പെയ്ന്‍ (37) എന്നിവരുടെ ഇന്നിംഗ്‌സാണ് ഓസീസിന് രക്ഷയായത്. ഇരുവരും അഞ്ചാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മാര്‍ക്കസ് ഹാരിസ് (20), ഷോണ്‍ മാര്‍ഷ് (അഞ്ച്), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (13), ട്രാവിസ് ഹെഡ് (19) എന്നിങ്ങനെയാണ് മറ്റ് ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന. അവസാനമിറങ്ങിയ ഹസില്‍ വുഡ് ഓസ്‌ട്രേലിയക്കായി 17 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ, നിര്‍ണായക ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിനെ തുടക്കത്തില്‍ത്തന്നെ ഇഷാന്ത് വിറപ്പിച്ചെങ്കിലും ആദ്യ ഓവറുകളില്‍ത്തന്നെ രണ്ടു ക്യാച്ചുകള്‍ നഷ്ടമാക്കിയത് ഇന്ത്യയ്ക്കു തിരിച്ചടിയായി.
Post a Comment
0 Comments