Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് വൈദ്യുത കമ്പി പൊട്ടിവീണ് ട്രെയിന്‍ ഗതാഗതം മുടങ്ങി

Image result for nileshwar station

നീലേശ്വരം (www.evisonnews.co): നീലേശ്വരത്ത് ഇലക്ട്രിക്ക് കമ്പി പൊട്ടി വീണു. കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇതുകാരണം കണ്ണൂര്‍ ഭാഗ ത്തേക്കുള്ള ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകി. മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് നീലേശ്വരം സ്‌റ്റേഷനില്‍ നിന്നും പുറപ്പെടുന്ന സമയത്താണ് ഇലക്ട്രിക്ക് കമ്പി പൊട്ടി വീണത്. ഇന്ന് വൈകിട്ട് 3.50ഓടെയാണ് സംഭവം. തുടര്‍ന്ന് അത് ശരിയാക്കാന്‍ മണിക്കൂറുക ളോളം എടുത്തു. 6.20നാണ് മൂന്ന് മണിക്കൂര്‍ വൈകിയാണ് പിന്നീട് മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിന്‍ നീലേശ്വരത്ത് നിന്ന് വിട്ടത്. ഇതേസമയം മംഗലാപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലും നിര്‍ത്തിയിട്ടു. പിന്നീട് ചെന്നൈ സൂപ്പര്‍ ഫാസ്റ്റും മണിക്കൂറുകള്‍ വൈകി കാഞ്ഞങ്ങാട് വിട്ടു. ഇതോടെ കണ്ണൂര്‍ ഭാഗത്തേക്കുള്ള മിക്കവാറും ട്രെയിനുകളും വൈകി. 




Post a Comment

0 Comments

Top Post Ad

Below Post Ad