ഉപ്പള (www.evisionnews.co): മുഹമ്മദ് നബി അനുപമ വ്യക്തിത്വം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്എസ്എഫ് ഒരു മാസ നീണ്ടുനിന്ന റബീഹ് ക്യാമ്പയിന് പൈവളിഗെ പയ്യക്കി അക്കാദമിയില്‍ പ്രവാചക പ്രകീര്‍ത്തന സദസിലൂടെ സമാപിച്ചു. ജില്ലാ പ്രസിഡണ്ട് താജുദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സമസ്ത മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി അബ്ദുല്‍ മജീദ് ദാരിമി പൈവളിഗെ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്‍ ഭാഗമായി ശാഖ- ക്ലസ്റ്റര്‍- മേഖല തലങ്ങളില്‍ മൗലൂദ് സദസ് നബിദിന റാലി, പ്രമേയ പ്രഭാഷണം, പ്രമേയ പ്രബന്ധം, ക്വിസ് സംഘടിപ്പിച്ചു
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍ റബീഹ് സന്ദേശം കൈമാറി. മുഷ്താഖ് ദാരിമി പ്രമേയ പ്രഭാഷണവും മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഫാറൂഖ് ദാമിമി കൊല്ലമ്പാടി, ഇസ്മയില്‍ അസ്ഹരി മഞ്ചേശ്വരം, ഇസ്മായില്‍ മച്ചമ്പാടി, ഹമീദ് ഹാജി പൈവളിഗെ, മുഹമ്മദ്, അസിസ് ഫൈസി, സിറാജ് ബാക്രബയല്‍ സംസാരിച്ചു.

Post a Comment
0 Comments