ആലപ്പുഴ (www.evisionnews.co): ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ വിധികര്‍ത്താവായി എത്തിയ ദീപ നിഷാദിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് അവരെ സ്ഥലത്ത് നിന്നും മാറ്റി. ഇന്ന് രാവിലെ മലയാളം ഉപന്യാസ മത്സരത്തിന്റെ വിധി കര്‍ത്താവായാണ് അവര്‍ എത്തിയത്. ജഡ്ജിങ് പാനലില്‍ ഇവര്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ആളുകള്‍ പ്രതിഷേധിച്ചു.
എന്നാല്‍ എഴുത്തുകാരി എന്ന നിലയില്‍ അവരെ പാനലില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നുവെന്നും വിവാദത്തിന് മുമ്പേ ഇക്കാര്യം തീരുമാനിച്ചിരുന്നതാണെന്നും സംഘാടകര്‍ വ്യക്തമാക്കി. ഇത് അവഗണിച്ച് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ദീപയെ മാറ്റാന്‍ അധികൃതര്‍ തയ്യാറായത്. കലേഷ് എന്ന യുവകവിയുടെ കവിത മാറ്റിയെഴുതി സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അവര്‍ മാപ്പ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നിശ്ചയിച്ചിരുന്ന ചില സാംസ്‌കാരിക പരിപാടികളില്‍ നിന്നും അവരെ മാറ്റി നിറുത്തിയിരുന്നു.

Post a Comment
0 Comments