കാസര്‍കോട് (www.evisionnews.co): അഞ്ചാം ക്ലാസ് മുതല്‍ എട്ടുവരെയുള്ള കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി അവരെ ജില്ലയുടെ കായിക മേഖലയ്ക്ക് സംഭാവന ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'കുതിപ്പ്' പദ്ധതിയുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ എട്ടിന് നടക്കും. ഉപജില്ലാ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ ഡിസംബര്‍ 12ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ എത്തിക്കണം. ഡിസംബര്‍ 26, 27, 28 തീയതികളില്‍ ഉപജില്ലാടിസ്ഥാനത്തില്‍ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും.
തെരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്രങ്ങള്‍: ബേക്കല്‍ - ജി.എച്ച്.എസ്.എസ് ബാര, ചിറ്റാരിക്കല്‍ - സെന്റ് ജൂഡ് എച്ച്.എസ്.എസ് വെള്ളരിക്കുണ്ട്, ചെറുവത്തൂര്‍- കാലിക്കടവ് പഞ്ചായത്ത് സ്റ്റേഡിയം, കുമ്പള- എന്‍.എച്ച്.എസ്.എസ് പെര്‍ഡാല, കാസര്‍കോട്- ഗവ. കോളേജ് ഗ്രൗണ്ട്, ഹൊസ്ദുര്‍ഗ് - രാജാസ് എച്ച്.എസ്.എസ് നീലേശ്വരം, മഞ്ചേശ്വരം - മണ്ണംകുഴി മൈതാനം ഉപ്പള.

Post a Comment
0 Comments