കാഞ്ഞങ്ങാട് (www.evisionnews.co): ജോലി തന്നെ ഏല്‍പ്പിക്കുന്നതിന് വേണ്ടി അയല്‍വാസിയുടെ കിണറ്റില്‍ ചത്ത എലിയെ കൊണ്ടിട്ട യുവാവ് അറസ്റ്റിലായി. ഒടയംചാല്‍ മുത്താടി കോളനിയിലെ സതീശനെ (26)യാണ് രാജപുരം പൊലീസ് അറസ്റ്റു ചെയ്തത്. ഒടയംചാലിലെ റിട്ട. അധ്യാപകന്‍ തോമസിന്റെ വീട്ടുകിണറ്റിലാണ് സതീശന്‍ ചത്ത എലിയെ കൊണ്ടിട്ടത്. കൂലിവേലക്കാരനായ സതീശന്‍ തന്നെ കിണറ്റില്‍ ചത്ത എലി കിടക്കുന്നത് തോമസിന് കാണിച്ചു കൊടുക്കുകയായിരുന്നു. ചത്ത എലിയെ നീക്കം ചെയ്ത് മലിനമായ വെള്ളം മാറ്റണമെന്നും താന്‍ തന്നെ പണിയെടുത്തോളാമെന്നും തോമസിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സതീശന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ തോമസ് തന്റെ വീട്ടിലെ സിസി കാമറ പരിശോധിച്ചപ്പോഴാണ് സതീശന്‍ ചത്ത എലിയെ കിണറ്റില്‍ തള്ളുന്ന ദൃശ്യംകണ്ടത്. ഇതോടെ രാജപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Post a Comment
0 Comments