Type Here to Get Search Results !

Bottom Ad

ഐല മൈതാന വിവാദം: സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണമെന്ന് യൂത്ത് ലീഗ്


ഉപ്പള (www.evisionnews.co): മംഗല്‍പാടി പഞ്ചായത്തിന്റെ അധീനതയില്‍ വര്‍ഷങ്ങളായി തര്‍ക്കത്തിലുണ്ടായിരുന്ന ഐല മൈതാനം വിഷയത്തില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് നയം ജനം തിരിച്ചറിയുമെന്ന് യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍ പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ തീരുമാനിച്ച പഞ്ചായത്ത് ഭരണസമിതിയുടെ യോഗത്തില്‍ സി.പി.എം പ്രതിനിധിയടക്കം ഐക്യകണ്‌ഠേന തീരുമാനിച്ച കാര്യം സര്‍ക്കാരിന് ശുപാര്‍ശ ചെയ്ത ഭരണസമിതിയുടെ തീരുമാനത്തെ വര്‍ഗീയമായി ചിത്രീകരിച്ച് നാട്ടില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് സി.പി.എമ്മാണ്. 

2007ല്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ആയിരുന്നപ്പോള്‍ സ്വന്തം ലെറ്റര്‍പാടില്‍ 5.96 ഏക്കര്‍ സ്ഥലം അമ്പലക്കമ്മിറ്റിക്ക് പതിച്ചുനല്‍കാന്‍ ശുപാര്‍ശ ചെയ്ത എം.എല്‍.എയുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ വിചിത്രമായ ന്യായവാദവുമായി മുന്നോട്ടു വന്നിരിക്കുന്നത്. നാടിന്റെ സമാധാനം കാംക്ഷിച്ച് ജില്ലാ ഭരണകൂടവും സ്ഥലം എം.എല്‍.എ, പൊലീസ് മേധാവി, പള്ളി കമ്മിറ്റി, ക്ഷേത്ര കമ്മിറ്റി പ്രതിനിധികള്‍ പങ്കെടുത്ത അനുരഞ്ജന ചര്‍ച്ചയെ പോലും അട്ടിമറിക്കുന്ന നീക്കം നാട്ടില്‍ സമാധാന അന്തരീക്ഷത്തിന് ഭംഗംവരുത്തും. മഞ്ചേശ്വരത്ത് ആര്‍.എസ്.എസ്- 

സി.പി.എം ബാന്ധവം പകല്‍ പോലെ തെളിയുമ്പോള്‍ മതേതരത്വം വിളമ്പുന്ന നേതാക്കളുടെ ഗൂഢലക്ഷ്യം തിരിച്ചറിയാനുള്ള കഴിവ് ജനങ്ങള്‍ക്കുണ്ടെന്ന ബോധം സി.പി.എം നേതാക്കള്‍ മനസിലാക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad