Type Here to Get Search Results !

Bottom Ad

ഹിന്ദു സമാജോത്സവത്തിനെത്തിയ ബസുകളില്‍ ചാക്കുകളിൽ നിറച്ചനിലയിൽ കല്ലുകള്‍ കണ്ടെത്തി

കാസര്‍കോട് (www.evisionnews.co): ഹിന്ദു സമാജോത്സവത്തിലേക്ക് പ്രവര്‍ത്തകരെത്തിയ ബസുകളില്‍ പോലീസ് പരിശോധനയില്‍ കല്ലുകള്‍ കണ്ടെത്തി. പോലീസ് ഇത് നീക്കം ചെയ്യുകയും ചെയ്തു. ഞായറാഴ്ച വിദ്യാനഗര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമാജോത്സവ പരിപാടിക്കെത്തിയ ബസുകളില്‍ നിന്നാണ് പോലീസ് കല്ലുകള്‍ കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു. ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു കല്ലുകള്‍. കുണ്ടംകുഴിയില്‍ നിന്നുമെത്തിയ ബസില്‍ നിന്നുമാണ് പോലീസ് കല്ലുകള്‍ കണ്ടെത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad