Type Here to Get Search Results !

Bottom Ad

പോലീസ് ജീപ്പില്‍ കാറിടിച്ച് എസ്.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട് (www.evisionnews.co): നിയന്ത്രണംവിട്ട കാര്‍ പൊലീസ് ജീപ്പിലിടിച്ച് എസ്.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെ പുല്ലൂര്‍ ദേശീയ പാതയിലാണ് അപകടം. ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ എ സന്തോഷ്‌കുമാര്‍ (38), കാറോടിച്ചിരുന്ന മടിക്കൈ പൂത്തക്കാലിലെ പ്രവാസി നാരായണന്‍ (49), ഭാര്യ ലീല (38), അയല്‍വാസി രജനി (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മാവുങ്കാല്‍ സഞ്ജീവനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് കലക്ട്രേറ്റില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന എസ്ഐ സഞ്ചരിച്ച കാറില്‍ എതിരെ വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. നാരായണന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad