Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് യുവജന യാത്ര: ഉദുമയിലെ സ്വീകരണം ചരിത്രസംഭവമാക്കും: 22ന് വൈറ്റ്ഗാര്‍ഡ് പാസ്റ്റിംഗ്ഔട്ട് പരേഡ് മേല്‍പറമ്പില്‍


മേല്‍പറമ്പ് (www.evisionnews.co): നവംബര്‍ 24ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന യൂത്ത് യുവജന യാത്രയുടെ ഉദുമ മണ്ഡലം സ്വീകരണം ഉദുമയില്‍ ചരിത്ര സംഭവമാക്കാന്‍ നിയോജക സംഘാടക സമിതി യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ കെഇഎ ബക്കര്‍ അധ്യക്ഷത വഹിച്ചു. 22ന് 150ഓളം വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരും അറുന്നൂറോളം സ്ഥിരാംഗങ്ങളും അണിനിരക്കുന്ന പാസ്റ്റിംഗ് ഔട്ട് പരേഡും യുവ സന്ദേശ റാലിയും രണ്ടുമണിക്ക് കളനാട് നിന്നാരംഭിച്ച് മേല്‍പറമ്പില്‍ സമാപിക്കും. 

24ന് മഞ്ചേശ്വരം ഉദ്യാവരത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് ശാഖകളില്‍ നിന്ന് വാഹനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കല്ലട്ര മാഹിന്‍ ഹാജി, എബി ഷാഫി, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, ഹമീദ് മാങ്ങാട്, ഹുസൈനാര്‍ തെക്കില്‍, സി.എല്‍ റഷീദ് ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെഎ മുഹമ്മദലി പ്രസംഗിച്ചു. 

കെ.ബി.എം ഷരീഫ് കാപ്പില്‍, കെ.ബി മുഹമ്മദ് കുഞ്ഞി, എംഎച്ച് മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് പളളിപ്പുഴ, എസ്എം മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് ബോവിക്കാനം,നിസാര്‍ തങ്ങള്‍, അസ്ലം കീഴൂര്‍, ഹാരിസ് അംഗക്കളരി, റംസീര്‍ പള്ളങ്കോട്, അസീസ് കീഴൂര്‍, എന്‍ എ മാഹിന്‍, അബുബക്കര്‍ പാറയില്‍, ഹമീദ് കുതിരില്‍, ശംസു ഓര്‍ബിറ്റ്, അബ്ദുല്‍ ഖാദര്‍ കളനാട്, അഹ്മദ് ഹാജി കോളിയടുക്കം, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ഹസൈനാര്‍ ഹാജി ദേലംപാടി, കെടി നിയാസ്, അബുബക്കര്‍ കടാങ്കോട്, ഷരീഫ് മല്ലത്ത്, ബഷീര്‍ മൗവ്വല്‍,കെ നൗഷാദ് ,അബുബക്കര്‍ കണ്ടത്തില്‍, മജീദ് ബെണ്ടിച്ചാല്‍, റാഷിദ് കല്ലിങ്കാല്‍, യൂസഫ് കെ എ,അഷ്‌റഫ് ബോവിക്കാനം സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ ഹാരിസ് തൊട്ടി സ്വാഗതവും കണ്‍വീനര്‍ റഊഫ് ബായിക്കര നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad