കാസര്‍കോട് (www.evisionnews.co): കുളിപ്പിക്കാന്‍വെച്ച തിളച്ച വെള്ളത്തില്‍വീണ് പൊള്ളലേറ്റ് രണ്ടുവയസുകാരന് ദാരുണാന്ത്യം. ബന്തടുക്ക ചാമക്കൊച്ചിയിലെ ജോര്‍ജ്- നീതു ദമ്പതികളുടെ മകന്‍ സിറിയക് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30 മണിയോടെ വീട്ടില്‍ വെച്ചാണ് സംഭവം. കുളിപ്പിക്കാന്‍ വേണ്ടി തിളച്ച വെള്ളം കുളിമുറിയില്‍ വെച്ച് തണുത്ത വെള്ളമെടുക്കാന്‍ മാതാവ് പോയതായിരുന്നു. ഇതിനിടെയാണ് കുട്ടി അബദ്ധത്തില്‍ തിളച്ചവെള്ളത്തില്‍ വീണത്. അരക്കു താഴെ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം ആയുര്‍വേദ ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും നില ഗുരുതുരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. മറ്റുമക്കള്‍: അന്നേരി ജോര്‍ജ് (ആറ്), ഫ്രാന്‍സിസ് ജോര്‍ജ് (നാല്), അല്‍ഫോണ്‍സ് ജോര്‍ജ് (രണ്ട്).

Post a Comment
0 Comments