കാഞ്ഞങ്ങാട് (www.evisionnews.co): നരഹത്യാശ്രമം ഉള്‍പ്പടെ ആറോളം കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തു. അജാനൂര്‍ കൊളവയല്‍ ഇട്ടമ്മലിലെ മുഹമ്മദ് നബീലിനെ (28)യാണ് ഹൊസ്ദുര്‍ഗ് പോലീസ് സംഘം അറസ്റ്റു ചെയ്തത്.
നരഹത്യാശ്രമം, കവര്‍ച്ച, തട്ടികൊണ്ടു പോയി പിടിച്ചുപറി, അടിപിടി തുടങ്ങി ആറോളം കേസുകളില്‍ പ്രതിയാണ് നബീല്‍. വ്യാഴാഴ്ച രാത്രിയാണ് പ്രതിയെ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
Post a Comment
0 Comments