Type Here to Get Search Results !

Bottom Ad

ദുബൈ- കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ആംബുലന്‍സ് സമര്‍പ്പണം 23ന്


ബദിയടുക്ക (www.evisionnews.co): ദുബൈ- കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആബുലന്‍സ് നവംബര്‍ 23ന് നാടിന് സമര്‍പ്പിക്കുമെന്ന് ഭാരാവാഹികളായ മുഹമ്മദ് പിലാക്കട്ട, എം.എസ് ഹമീദ്, അഷ്‌റഫ് കൂക്കംകടല്‍ അറിയിച്ചു. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായവര്‍ക്ക് സഹായകരമാവുന്ന രീതിയിലാണ് ആംബുലന്‍സ് സര്‍വീസ് നടത്തുക. ബദിയടുക്ക ബസ് സ്റ്റാന്റ്് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികളെയും ജീവകാരുണ്യ പ്രവര്‍ത്തകരെയും ആദരിക്കും. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad