കാസര്‍കോട് (www.evisionnews.co): പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു. റിട്ട ജില്ലാ സഹകരണ ബാങ്ക് മാനേജറും മുളിയാര്‍ ശാന്തിനഗര്‍ സ്വദേശിയുമായ ഇടയില്ലം മാധവന്‍ നായരാ (68)ണ് മരിച്ചത്. ഭാര്യാ സഹോദരിയുടെ മകനും കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ പോലിസുകാരനുമായ ശ്യാം(36) ആണ് കുത്തിപ്പരിക്കേല്‍പിച്ചത്. പ്രതി സംഭവത്തിന് ശേഷം പോലിസ് പിടിയിലായി.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മാധവന്റെ പന്ത്രണ്ടാം മൈലിലെ വീട്ടില്‍ വച്ചാണ് സംഭവം. സ്വത്തുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഉച്ചയ്ക്ക് മാധവന്റെ വീട്ടിലെത്തിയ ശ്യാം വാതില്‍ തള്ളിത്തുറന്ന് കുത്തുകയായിരുന്നു. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ മാധവന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാസര്‍കോട് ജില്ലാ ബാങ്കില്‍ നിന്നും വിരമിച്ചത്. ദീര്‍ഘകാലം ജില്ലാ ബാങ്ക് ഡയറക്ടറുമായിരുന്നു. സംഭവത്തില്‍ ആദൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments