Type Here to Get Search Results !

Bottom Ad

ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ യാത്രക്കാര്‍ ഏറ്റുമുട്ടി: രണ്ടുപേര്‍ ആസ്പത്രിയില്‍

കാഞ്ഞങ്ങാട് (www.evisionnews.co): മംഗലാപുരത്ത് നിന്നും തിങ്കളാഴ്ച വൈകിട്ട് പുറപ്പെട്ട ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. കല്ലുകൊണ്ട് തലക്കടിയേറ്റ നിലയില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. നീലേശ്വരം പുതിയവളപ്പില്‍ സ്വദേശി വിനോദ് (43), നീലേശ്വരം സ്വദേശി വിനീത് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്ത് നിന്നും കയറിയ സംഘമാണ് അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ട്രെയിനില്‍ വാതിലിനടുത്ത് നില്‍ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. 

വിനോദും വിനീതും ട്രെയിനില്‍ വാതിലിനടുത്ത് നില്‍ക്കുകയായിരുന്നവരോട് അസൗകര്യമുണ്ടാക്കുന്നതിനാല്‍ മാറിനില്‍ക്കുമോ എന്ന് ചോദിച്ചതാണ് ആക്രമത്തില്‍ കലാശിച്ചത്. വിനോദും വിനീതുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ മറ്റു ചിലരെ കൂടി വിളിച്ചുവരുത്തി ഭീകരമായി മര്‍ദ്ദിക്കുകയായിരുന്നു. വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് കാഞ്ഞങ്ങാട് എത്തിയപ്പോഴാണ് കല്ല് കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടമെത്തുമ്പോഴേക്കും അക്രമി സംഘം കല്ലേറ് നടത്തി രക്ഷപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട് പൊലിസ് സ്റ്റേഷനിലെ എയിഡ് പോസ്റ്റിലെ പൊലിസുകാരാണ് പരിക്കേറ്റവരെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad