Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍വകശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ്: എന്‍.എസ്.യു- എം.എസ്.എഫ് സഖ്യത്തിന് നേട്ടം

കാഞ്ഞങ്ങാട് (www.evisionnews.co): കേരള കേന്ദ്രസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.യു.ഐ- എം.എസ്.എഫ് സഖ്യത്തിന് നേട്ടം. കഴിഞ്ഞ വര്‍ഷം അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍- എസ്.എഫ്.ഐ സഖ്യം വിജയിച്ച യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് എസ്.എഫ്.ഐക്ക് തിരിച്ചടി നേരിട്ടത്. ഇത്തവണ മൂന്നുസീറ്റ് മാത്രമാണ് എസ്എഫ്‌ഐക്ക് ലഭിച്ചത്. എന്‍എസ്യുഐക്ക് മൂന്നുസീറ്റും സ്വതന്ത്രര്‍ക്ക് മൂന്ന് സീറ്റും ലഭിച്ചു. ആദ്യമായി എബിവിപിക്ക് ഒരു സീറ്റും ലഭിച്ചു. 

ഈവര്‍ഷം എന്‍എസ്യുഐ- എഎസ്എ-എംഎസ്എഫ് എന്നിവര്‍ സഖ്യമായാണ് മത്സരിച്ചത്. സച്ചിന്‍ ഗോപു (പ്രസിഡണ്ട് /എസ്എഫ്‌ഐ), ക്രിസ്റ്റി തോമസ് (ജനറല്‍ സെക്രട്ടറി /എന്‍എസ്യുഐ), രാവലി കൃഷ്ണ (വൈസ് പ്രസിഡണ്ട് /എഎസ്എ), അനുപ് (വൈസ് പ്രസിഡണ്ട് /സ്വതന്ത്രന്‍), റൊണാള്‍ഡ് (ജോ. സെക്രട്ടറി /സ്വതന്ത്രന്‍), ഫില്ലിയ (എക്‌സിക്യൂട്ടീവ് അംഗം /സ്വതന്ത്രന്‍), വിഷ്ണു (എക്‌സിക്യൂട്ടീവ് അംഗം /എബിവിപി), എന്‍.ജെ സിദ്ധാര്‍ത്ഥ് (എക്‌സിക്യൂട്ടീവ് അംഗം /എസ്എഫ്‌ഐ), അമിത (എക്‌സിക്യൂട്ടീവ് അംഗം /എന്‍എസ്യുഐ), ആരതി (എക്‌സിക്യൂട്ടീവ് അംഗം /എസ്എഫ്‌ഐ).

കേന്ദ്ര സര്‍വകലാശാലയെ കാവിവല്‍ക്കരിക്കാന്‍ ശ്രമിച്ച സംഘ പരിവാര്‍ ശക്തികള്‍ക്ക് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ മറുപടിയാണ് എന്‍.എസ്.യു.ഐ സഖ്യത്തിന്റെ ഉജ്വല വിജയമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡണ്ട് നോയല്‍ ടോമിന്‍ ജോസഫ് അഭിപ്രായപ്പെട്ടു. പത്തംഗ യൂണിയന്‍ കൗണ്‍സിലില്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു സീറ്റുകളില്‍ വിജയിച്ചാണ് എന്‍.എസ്.യു.ഐ, എ.എസ്.എ, എം.എസ്.എഫ് മുന്നണി വിജയിച്ചത്. വിജയിച്ചവരെ ആനയിച്ച് കാമ്പസില്‍ പ്രകടനവും നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad