Type Here to Get Search Results !

Bottom Ad

ബന്ധു ഒഴികെയുള്ളവര്‍ യോഗ്യരല്ലെന്ന കെ.ടി ജലീലിന്റെ വാദം പച്ചക്കള്ളം: പി.കെ ഫിറോസ്

Image result for pk firos

കോഴിക്കോട് (www.evisionnews.co): സ്റ്റേറ്റ് മൈനോറിറ്റി ഡവലെപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചവര്‍ തന്റെ ബന്ധുവായ കെ.ടി അദീബ് ഒഴിച്ച് മറ്റൊര്‍ക്കും നിശ്ചിത യോഗ്യതയില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലെപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ കോഴിക്കോട് ചക്കോരത്ത്കുളത്തുള്ള ഓഫീസില്‍ എത്തി വിവരാവകാശ നിയമപ്രകാരം രേഖകള്‍ പരിശോധിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തിയും ഇന്‍ര്‍വ്യൂ നടത്താതെയും ബന്ധുവായ കെ.ടി അദീബിനെ മന്ത്രി കെ.ടി ജലീല്‍ നിയമ വിരുദ്ധമായി ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നിയമിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ യൂത്ത് ലീഗ് പുറത്ത് വിട്ടപ്പോള്‍ ജലീല്‍ പറഞ്ഞ മറുപടിയാണ് ഇതൊടെ പൊളിഞ്ഞത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad