Type Here to Get Search Results !

Bottom Ad

ആംബുലന്‍സ് സൈക്കിളിലിടിച്ച് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം


കാഞ്ഞങ്ങാട് (www.evisionnews.co): ആംബുലന്‍സ് സൈക്കിളിലിടിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് മാതോത്ത് ക്ഷേത്രത്തിന് സമീപത്തെ മനോഹരന്റെ മകന്‍ നീരജി (13)നാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മാതോത്ത് അരയാല്‍ തറയ്ക്ക് സമീപം കെഎസ്ടിപി റോഡിലാണ് അപകടം. 

കാഞ്ഞങ്ങാട്ട് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് കുട്ടി സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചത്. കാഞ്ഞങ്ങാട് സൗത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നീരജ്. അബോധാവസ്ഥയിലായ നീരജിനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും ശേഷം മംഗളൂരു ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad