ബദിയടുക്ക (www.evisionnews.co): നൂറുകോടിയിലധികം ചെലവഴിച്ച് ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ പ്രവൃത്തി പുരോഗമിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജ് മാറ്റണമെന്ന് പറയാന്‍ അതിനുവേണ്ടി നാളിതു വരെ ചെലവഴിച്ച സര്‍ക്കാര്‍ പണം കരുണാകരന്‍ എം.പിയുടെ കുടുംബ സ്വത്തല്ലെന്ന് യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ഇഖ്ബാല്‍ ഫുഡ് മാജിക് ജനറല്‍ സെക്രട്ടറി ഹൈദര്‍ കുടുപ്പംകുഴി പ്രസ്താവിച്ചു.
ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് വേണ്ട എന്നു പറയുന്നത് എയിംസ് എന്ന പേരില്‍ പാര്‍ട്ടി ഗ്രാമത്തില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ വേണ്ടിയാണ്. ബദിയടുക്കയില്‍ നിന്നും താലൂക്ക് ആശുപത്രിയും ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന 24 മണിക്കൂര്‍ കാഷ്വാലിറ്റിയേയും കുഞ്ഞിരാമന്‍ എം.എല്‍.എ ഭരണത്തിന്റെ ഹുങ്കില്‍ ബേഡഡുക്കയിലേക്ക് കൊണ്ടുപോയതും ഇതേ അടവുനയം പറഞ്ഞിട്ടാണ്. കാസര്‍കോട് മെഡിക്കല്‍ കോളജിനെ മറ്റു മണ്ഡലത്തിലേക്ക് കൊണ്ടുപോകാന്‍ കരുണാകരന്‍ എം.പി ശ്രമിച്ചാല്‍ എംപിയുടെ വസതിക്ക് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്നും എന്‍ഡോസള്‍ഫാന്‍ രോഗികളെ അദ്ദേഹത്തിന്റെ വസതിയില്‍ കൊണ്ടുപോകുമെന്നും സംയുക്ത പ്രസ്താവനയില്‍ യൂത്ത് ലീഗ് മുന്നറിയിപ്പ് നടത്തി.

Post a Comment
0 Comments