Type Here to Get Search Results !

Bottom Ad

കുറ്റിക്കോലില്‍ സി.പി.എമ്മുകാരുടെ മര്‍ദനമേറ്റ് സി.പി.ഐ നേതാവ് ആശുപത്രിയില്‍


കാസര്‍കോട് (www.evisionnews.co): കുറ്റിക്കോലില്‍ സിപിഎം- സി.പി.ഐ തര്‍ക്കം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സി.പി.എം അക്രമത്തില്‍ സി.പി.ഐ നേതാവിന് പരിക്കേറ്റു. പടുപ്പ് ലോക്കല്‍ സെക്രട്ടറി പി.പി ചാക്കോയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമമുണ്ടായത്. സിപിഐ പഞ്ചായത്ത് അംഗം നിര്‍മലകുമാരി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഈ വിവരമറിഞ്ഞ് നേതാക്കളോടൊപ്പം നിര്‍മലയെ കാണാന്‍ പോയ തന്നെ സിപിഎമ്മുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ചാക്കോ പറയുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളടക്കമുള്ളവരാണ് മര്‍ദിച്ചതെന്നും പൊലീസില്‍ പരാതിപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad