തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്തെ ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് കമ്മീഷന്റെ ശുപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷനാണ് ഇത്തരത്തില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശ അനുസരിച്ച് ഓട്ടോയുടെ മിനിമം നിരക്ക് 20ല്‍ നിന്നും 30രൂപയാക്കിയും ടാക്സിനിരക്ക് 150 രൂപയില്‍ നിന്നും 200 ആക്കി ഉയര്‍ത്തണമെന്നും സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍ ശുപാര്‍ശ്ശ ചെയ്തിട്ടുണ്ട്. അതേസമയം, ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം കമ്മീഷന്‍ തള്ളി.
ഇന്ധനവില അടിക്കടി ഉയരുന്ന സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധവന് അനിവാര്യമാണെന്ന് കമ്മീഷന്റെ വിലയിരുത്തലുണ്ടായിരിക്കുന്നത്. മിനിമം ചാര്‍ജില്‍ ഓടാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ തന്നെയാകും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 10 രൂപയ്ക്ക് പകരം 12 രൂപയാക്കും. ടാക്സികള്‍ക്ക് അഞ്ചു കിലോമീറ്ററാണ് മിനിമം ദൂരം. ഇതിന് 150ല്‍ നിന്നും 200 ആക്കുന്നതിനാണ് നിര്‍ദ്ദേശം.

Post a Comment
0 Comments