കാസര്‍കോട് (www.evisionnews.co): വര്‍ഗ്ഗീയ മുക്തം ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് ലീഗ് നടത്തുന്ന യുവജനയാത്രയുടെ പ്രചാരണാര്‍ത്ഥം കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് അജ്മല്‍ തളങ്കര നായകനും ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര ഉപനായകനും ട്രഷറര്‍ നൗഫല്‍ തായല്‍ ഡയറക്ടറുമായി രണ്ടു ദിവസങ്ങളിലായി നടത്തുന്ന പദയാത്ര അട്ക്കത്ത് ബയലില്‍ നിന്നും പ്രയാണമാരംഭിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ പ്രസിഡണ്ട് വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ഫിറോസ് അട്്ക്കത്ത്ബയല്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ഹാഷിം കടവത്ത്, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സഹീര്‍ ആസിഫ്, കെ.എം ബഷീര്‍, എ.എ അസീസ്, ഹമീദ് ബെദിര, സി.ഐ.എ ഹമീദ്, റഹ്മാന്‍ തൊട്ടാന്‍, ജലീല്‍ തുരുത്തി, റഹീം തുരുത്തി, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, എ.കെ നജീബ്, റഷീദ് ഗസാലി നഗര്‍, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍, മഹ്മൂദ് സഫര്‍ പ്രസംഗിച്ചു. ജാഥ രണ്ട് ദിവസങ്ങളിലായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി ബുധനാഴ്ച രാത്രി തളങ്കര മാലിക് ദീനാര്‍ നഗറില്‍ സമാപിക്കും.

Post a Comment
0 Comments