കാസര്‍കോട് (www.evisionnews.co): കാല്‍നൂറ്റാണ്ടിന് ശേഷം വിരുന്നെത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കാസര്‍കോട് ഒരുങ്ങി. ഒരുകാലത്ത് സജീവമായിരുന്ന സിനിമാ സംസ്‌കാരം വീണ്ടെടുക്കാനും സാംസ്‌കാരിക പരിപാടികളുടെ തുടര്‍ച്ചയും ലക്ഷ്യമിട്ട് 'കാസര്‍കോടിനൊരിടം' കൂട്ടായ്മ ഫ്രാക് സിനിമ, സിനിമേറ്റ്‌സ് എന്നിവരുമായി ചേര്‍ന്നാണ് 'ബ്രോണ്‍ബി ഫ്രെയിംസ് 18' എന്നപേരില്‍ ചലച്ചിത്രമേള ഒരുക്കുന്നത്. ഈമാസം 10, 11 തിയതികളില്‍ മുനിസിപ്പല്‍ വനിതാഹാളില്‍ നടക്കുന്ന മേള സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്യും. മനോജ് കാന, ഫാറൂഖ് അബ്ദുറഹ്്മാന്‍ എന്നീ സംവിധായകര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ചലച്ചിത്ര, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കടുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചരിത്രമാക്കാനുള്ള ഒരുക്കത്തിലാണ് കാസര്‍കോട്ടെ സിനിമാ പ്രേമികള്‍. ലോക പ്രശസ്ത സംവിധായകന്മാരായ മജീദ് മജീദി, പാര്‍ക്ക് ഹൂന്‍ ജങ്ക്, മാര്‍ട്ടിന്‍ സ്‌കോര്‍സസ്, സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് ഇന്ത്യന്‍ സംവിധായകന്മാരായ സിദ്ധാര്‍ഥ് ശിവ, ജയപ്രകാശ് രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ സിനിമകള്‍ അടക്കം വിവിധ അക്കാദമിക് അവാര്‍ഡുകള്‍ നേടിയ ആറോളം സിനിമകളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തുക. രജിസ്‌ട്രേഷനും മറ്റും ബന്ധപ്പെടേണ്ട നമ്പര്‍: 9400432357, 8129664465.
Post a Comment
0 Comments