കാസര്‍കോട് (www.evisionnews.co): പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ പ്രതിയെ നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ വിമാനത്താവളത്തില്‍ പോലീസ് പിടിയില്‍. ബങ്കര മഞ്ചേശ്വരം കടപ്പുറത്തെ അല്‍ത്താഫി (28)നെയാണ് മഞ്ചേശ്വരം എസ്.ഐ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് അല്‍ത്താഫിനെതിരെ 13 കാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മഞ്ചേശ്വാം പോലീസ് കേസെടുത്തത്.
കേസെടുത്തതോടെ ഗള്‍ഫിലേക്ക് മുങ്ങിയ അല്‍ത്താഫിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനിടയിലാണ് അല്‍ത്താഫ് വ്യാഴാഴ്ച മംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്. എമിഗ്രേഷന്‍ വിഭാഗം യുവാവിനെ തടഞ്ഞുവെച്ച് മഞ്ചേശ്വരം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Post a Comment
0 Comments