കാസര്‍കോട് (www.evisionnews.co): കാമ്പസുകള്‍ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് മുന്‍ മന്ത്രി സി.ടി അഹമ്മദലി പറഞ്ഞു. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സര്‍ഗ്ഗാത്മകമാകണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് നവഭാരത് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനേജിംഗ് ഡയറക്ടര്‍ കെ.എം സഫ്വാന്‍ അധ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍ എം.എ നജീബ് മുഖ്യപ്രഭാഷണം നടത്തി.
ഹരിത സംസ്ഥാന സെക്രട്ടറി ഷാഹിദ റഷീദ്, സിപിഎം ലോക്കല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ധന്യവാദ്, കെഎസ്‌യു ജില്ലാ കമ്മിറ്റി അംഗം ആബിദ് എടച്ചേരി, റോഷ്‌നി കോളാര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സഫര്‍ മ്യൂസിക്ക് ബാന്‍ഡ് ടീമിനെ ആദരിച്ചു. വിദ്യാര്‍ത്ഥികളും സാമൂഹ്യബോധവും എന്ന വിഷയത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മ്മല്‍ മാസ്റ്റര്‍ ക്ലാസെടുത്തു. യൂണിയന്‍ ചെയര്‍മാന്‍ ഉമറുല്‍ ഫാറൂഖ് സ്വാഗതവും, ജനറല്‍ സെക്രട്ടറി ആയിഷത്ത് ശാസിയ നന്ദിയും പറഞ്ഞു.

Post a Comment
0 Comments