Type Here to Get Search Results !

Bottom Ad

ശബരിമല സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു


കൊച്ചി (www.evisionnews.co): ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ശബരിമല സ്പെഷല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി. മനോജ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.കേരള സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്നപ്പോള്‍ പൊലിസ് സ്വീകരിച്ച തന്ത്രപരമായ ഇടപെടലുകളാണ് സന്നിധാനത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ തടഞ്ഞതെന്ന് സ്പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് തുടങ്ങിയവര്‍ ആചാര ലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad