Type Here to Get Search Results !

Bottom Ad

ഇ.കെ മഹമൂദ് മുസ്‌ലിയാര്‍ പള്ളിക്കര സംയുക്ത ഖാസി

പള്ളിക്കര (www.evisionnews.co): പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും നീലേശ്വരം മര്‍ക്കസു ദ്ദഅവത്തുല്‍ ഇസ്‌ലാമിയ കോളജ് പ്രിന്‍സിപ്പാലുമായ ഇ.കെ മഹമൂദ് മുസ്‌ലിയാരെ അവരോധിക്കാന്‍ പള്ളിക്കര സംയുക്ത ജമാഅത്ത് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് പി.എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി കുഞ്ഞബ്ദുല്ല ഹാജി സ്വാഗതവും മാളികയില്‍ അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു. ഖാസി സ്ഥാനാരോഹണ സമ്മേളനത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികള്‍: കെ.എം സാലിഹ് (ചെയര്‍), എഞ്ചിനീയര്‍ ബഷീര്‍ (ജന. കണ്‍), മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട് (ട്രഷ), കെ.ഇ.എ. ബക്കര്‍ (കോ- ഓര്‍ഡിനേറ്റര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad